ആരുമായും ചര്‍ച്ചക്ക് തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Posted on: February 19, 2016 4:11 pm | Last updated: February 19, 2016 at 4:11 pm
SHARE

thushar vellappalliകായംകുളം: ബിഡിജെഎസ് ഇതുവരെ ആരുമായും സഖ്യചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. പല കക്ഷികളുമായും വെള്ളാപ്പള്ളി നടേഷന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അത് പാര്‍ട്ടിയുടെ കാര്യമല്ല. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയതെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിജെപിയടക്കം ഒരു പാര്‍ട്ടിയോടും അയിത്തമില്ല. വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണമാണ് ചെയ്തിട്ടുള്ളത്. അഞ്ച് ലക്ഷത്തിലധികമാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ അംഗസംഖ്യ. അടുത്ത മാസത്തോടെ അത് 10 ലക്ഷമായി ഉയരും. സംഘടനയുടെ വലിപ്പം കാണിച്ച് മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച നടത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here