പട്യാലഹൗസ് കോടതി സംഘര്‍ഷം: ഒപി ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Posted on: February 18, 2016 8:48 pm | Last updated: February 19, 2016 at 9:59 am
SHARE

op-sharma-jnu-student-attack759ന്യൂഡല്‍ഹി: ഡല്‍ഹി പട്യാലഹൗസ് കോടതിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ ഒ.പി. ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. ശര്‍മയെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. സിപിഐ നേതാവ് അമീഖ് ജമായിയെ മര്‍ദിച്ച കേസിലാണ് ശര്‍മയെ അറസ്റ്റ് ചെയ്തത്. അമീഖിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് ശര്‍മയ്‌ക്കെതിരായി കേസെടുക്കാന്‍ പോലീസ് തയാറായത്. എട്ടു മണിക്കൂര്‍ പോലീസ് തന്നെ ചോദ്യംചെയ്തതായി ശര്‍മ പറഞ്ഞു.

അറസ്റ്റിലായ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോഴാണ് ഒരു സംഘം അഭിഭാഷകരും ശര്‍മയടക്കം ബിജെപി നേതാക്കളും ജെഎന്‍യു വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ചത്. ഡല്‍ഹി വിശ്വാസ് നഗറില്‍ നിന്നുള്ള എംഎല്‍എ ആയ ശര്‍മ ആം ആദ്മി എംഎല്‍എയോടു മോശമായി സംസാരിച്ചതിന്റെ പേരിലും നിയമസഭയില്‍ മോശമായി പെരുമാറിയതിന്റെ പേരിലും കുപ്രസിദ്ധി നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here