Connect with us

Gulf

ആസ്റ്റര്‍ ട്രാഫിക് ബോധവത്കരണവും പോസ്റ്റര്‍ മത്സരവും 29 വരെ തുടരും

Published

|

Last Updated

ആസ്റ്റര്‍ ഗതാഗത പ്രതിജ്ഞയില്‍ പങ്കെടുത്തവര്‍

ദോഹ: റോഡ് സുരക്ഷാവബോധം ഉയര്‍ത്തുക ലക്ഷ്യം വെച്ച് ആസ്റ്റര്‍, ഡി എം ഹെല്‍ത്ത് കെയര്‍, ഖത്വറിലെ ദേശീയ റോഡ് സുരക്ഷാ സമിതിയുടെയും ആഭ്യന്തരമന്ത്രാലയത്തിനുകീഴിലെ ട്രാഫിക്, പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ആസ്റ്റര്‍ സേഫ് റോഡ്‌സ് ഐ പ്ലെഡ്ജ് ബോധവധവത്കരണവും പോസ്റ്റര്‍ രചനാ മത്സരവും ഈ മാസം 29 വരെ തുടരുമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സേഫ് റോഡ് എന്ന വിഷയത്തില്‍ നടത്തുന്ന ചിത്ര-പോസ്റ്റര്‍ രചനാ മത്സരത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍കര്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയി നടത്തുന്ന ബോധവത്കരണത്തിന് വിദ്യാര്‍ഥികളുടേയും തൊഴിലാളികളുടേയും പൊതുജനങ്ങളുടേയുമിടയില്‍ നല്ല സ്വീകരണം ലഭിച്ചു. ഖത്വറില്‍ ഈ മാസം നാലിനു ഔദ്യോഗികമായി തുടങ്ങിയ ബോധവത്കരണത്തില്‍ 35ലധികം പരിപാടികളിലായി 40,000 ത്തോളം ആളുകള്‍ പങ്കെടുത്തതായും അധികൃതര്‍ അറിയിച്ചു.
ആസ്റ്റര്‍ സേഫ് റോഡ്‌സ് എന്ന കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായ #iPLEDGE വഴി ഇന്ത്യയിലെയും ജി സി സി രാജ്യങ്ങളിലെയും ജനങ്ങളുടെ റോഡ് സുരക്ഷ ഉയര്‍ത്തുക, നിസാരമായ പിഴവുകളിലൂടെ സ്വന്തം ജീവനു തന്നെ ആപത്താകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്. 2030ഓടെ ലോകത്തെ അഞ്ചാമത്തെ മരണ കാരണവും ശാരീരിക വൈകല്യങ്ങള്‍ക്കുള്ള മൂന്നാമത്തെ കാരണവും റോഡ് അപകടങ്ങളായിരിക്കുമൊന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയേയും യുറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് റോഡ് അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഏറെയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ആസ്റ്റര്‍ പുതിയ കര്‍മ പദ്ധതിക്ക് രൂപം നല്‍കിയത്.ആസ്റ്റര്‍ സേഫ് റോഡ്‌സ് ഐ പ്ലഡ്ജ് പരിപാടിയിലൂടെ “ഞാന്‍ എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കും”, “ഞാന്‍ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കില്ല”, “ഞാന്‍ സീബ്ര ക്രോസിംഗുകള്‍, സബ്‌വേ, നടപ്പാത എന്നിവ ഉപയോഗിക്കും” ഇങ്ങനെ മൂന്നു പ്രതിജ്ഞകളാണ് മുന്നോട്ടു വെച്ചത്. ജനങ്ങള്‍ക്ക് സച്ചിന്റെ കട്ടൗട്ടിനു സമീപം നിന്ന്‌റോഡ് സുരക്ഷ പ്രതിഞ്ജ എടുക്കാനും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനമുള്ള അവസരം, വിവിധ കമ്പനികള്‍, സ്‌കൂളുകള്‍, വിവിധ സംഘടനകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയുമായി ചേര്‍ന്ന് റോഡ് സുരക്ഷാ ബോധവത്കരണവും നടന്നു.
“അശ്രദ്ധയോടെ വണ്ടി ഓടിച്ചും, നിശ്ചിതമല്ലാത്ത ഇടങ്ങളില്‍ നിരത്ത് മുറിച്ചു കടും സംഭവിക്കു മരണങ്ങള്‍ വഴി വ്യക്തികള്‍ സമൂഹത്തിനു ഭാവിയില്‍ നല്‍കാവു മികച്ച സംഭാവനകളാണ് നമുക്ക് നഷ്ടമാകുത്. ഇത് തുടരാന്‍ അനുവദിക്കരുത്. അത് കൊണ്ടാണ് റോഡ് സുരക്ഷ തങ്ങളുടെ കോര്‍പ്പറേറ്റ് സാമൂഹിക പദ്ധതിയായി സ്വീകരിച്ചതെ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.