പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേക്ക് പിരിഞ്ഞു

Posted on: February 18, 2016 11:45 am | Last updated: February 18, 2016 at 11:45 am

NIYAMASABHAതിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ നടപടികള്‍ ഇന്നത്തേക്ക് അവസാനിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ബജറ്റിനു മേലുള്ള ചര്‍ച്ചയും ഒഴിവാക്കി. ഈ മാസം 24 ന് സഭ വീണ്ടും ചേരും.

സംസ്ഥാനത്തെ ആര്‍എസ്എസ് അക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തി. യുഎപിഎ അടക്കമുള്ള നിയമങ്ങള്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രം ചുമത്തി സര്‍ക്കാര്‍ ആര്‍എസ്എസിനെ സഹായിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ നിരാകരിച്ചു.

പിന്നീട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വിശദീകരണം ലഭിച്ച ശേഷമാണ് പ്രതിപക്ഷം പ്രതിഷേധം പ്രകടനം അവസാനിപ്പിച്ചത്. ചേര്‍ത്തലയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു.