ഖത്വര്‍ ഓപ്പണ്‍: സെറീന വില്യംസ് ഇല്ല

Posted on: February 17, 2016 8:45 pm | Last updated: February 17, 2016 at 8:45 pm
SHARE

ദോഹ: അടുത്തയാഴ്ച ആരംഭിക്കാനരിക്കുന്ന ഖത്വര്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് കളിക്കില്ല. പനിയെത്തുടര്‍ന്ന് വിശ്രമത്തിലായതാണ് സറീനക്ക് ദോഹയില്‍ വരുന്നതിന് തടസമായത്. അസുഖത്തെത്തുടര്‍ന്ന് ദുബൈ ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ നിന്നും സെറീന വിട്ടു നില്‍ക്കുകയാണ്.
പനി ബാധിച്ച് 100 ശതമാനം ആരോഗ്യകരമായ അവസ്ഥയിലല്ലെന്നും അതുകൊണ്ട് ഇപ്പോള്‍ വിശ്രമം ആവശ്യമാണെന്നും സെറീന പറഞ്ഞു. വൈകാതെ തന്നെ ദോഹയില്‍ വന്ന് ഫാന്‍സിനെ കാണാന്‍ കഴിയുമെന്നു പ്രതീക്ഷിക്കന്നതായും അവര്‍ പറഞ്ഞു. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലാണ് സെറീന അവസാനമായി കളിച്ചത്.