Connect with us

Kerala

ജെ.എന്‍.യു വിദ്യാര്‍ഥികളെ അനുകൂലിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ്: എം.ബി. രാജേഷ് എം.പിക്ക് ഭീഷണി

Published

|

Last Updated

പാലക്കാട്: ജെ.എന്‍.യു വിദ്യാര്‍ഥികളെ അനുകൂലിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് എം.ബി. രാജേഷ് എം.പിക്ക് ഭീഷണിസന്ദേശം. ഇന്നലെ രാത്രി വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. ചെങ്ങന്നൂര്‍ സ്വദേശിയായ രഞ്ജിത് രവീന്ദ്രനാണ് ഫോണില്‍ വിളിച്ചതെന്നും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.

ജെഎന്‍യു വിഷയത്തില്‍ സംഘപരിവാറിനും ബിജെപിയ്ക്കുമെതിരെ എംബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആഞ്ഞടിച്ചിരുന്നു. ഇതേവിഷയത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

Latest