ഒന്നര വയസുള്ള മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Posted on: February 16, 2016 11:20 am | Last updated: February 16, 2016 at 11:20 am
SHARE

crimeഇടുക്കി: ഒന്നര വയസുള്ള മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂലമറ്റം ഇലപ്പള്ളി പാത്തിക്കപ്പാറ ജംഗ്ഷനില്‍ പാത്തിക്കപ്പാറ വീട്ടില്‍ സെയില്‍ ടാക്‌സ് ജീവനക്കാരനായ വിന്‍സെന്റ് ഭാര്യ ജയ്‌സമ്മയാണ് (28) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മകന്‍ അശ്വിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ചാണ് ജയ്‌സമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഒരാഴ്ച മുന്‍പു ജെയ്‌സമ്മയുടെ അയല്‍ക്കാരി അന്നമ്മയ്ക്കു (93) തലയ്ക്കടിയേറ്റിരുന്നു. ഇവര്‍ അതീവഗുരുതരാവസ്ഥയില്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്നമ്മയുടെ ഒന്നര പവന്റെ സ്വര്‍ണമാലയും മോഷണം പോയി. സംഭവത്തിനു പിന്നില്‍ ജെയ്‌സമ്മയാണെന്ന സംശയത്തെ തുടര്‍ന്നു പൊലീസ് ഇവരെ രണ്ടു വട്ടം ചോദ്യം ചെയ്തു.  ഇന്നു ജെയ്‌സമ്മയുടെ അറസ്റ്റു രേഖപ്പെടുത്താനിരിക്കെയാണു ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ അന്നമ്മ ഐ.സി.യു.വിലാണ്.

ജയ്‌സമ്മയെ ഇന്നലെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം വീട്ടിലെത്തി അസ്വസ്ഥയായി കാണപ്പെട്ടിരുന്ന യുവതി രാത്രി ഒന്പതു മണിയോടെ ഭര്‍ത്താവും വീട്ടുകാരുമായി വഴക്കിട്ട് മുറിക്കുള്ളില്‍ കയറി വാതിലടച്ചിരുന്നു.  ഇളയ കുഞ്ഞിനെയും കൊണ്ടാണ് മുറിക്കുള്ളില്‍ കയറിയത്. ഭര്‍ത്താവും പിതാവും പല തവണ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നിട് ഇന്ന് പുലര്‍ച്ചെ നാലോടെ കൈയുടെ ഞരമ്പ് മുറിച്ച് ചോരവാര്‍ന്ന നിലയില്‍ മുറിക്ക് പുറത്തിറങ്ങിയപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മുറിക്കുള്ളില്‍ കയറി നോക്കുമ്പോഴാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കാണുന്നത്.ആത്മഹത്യയ്ക്ക് ശ്രമിച്ച ജയ്‌സമ്മ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നില ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here