സിയാച്ചിനില്‍ മരിച്ച മലയാളി ജവാന്റെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്

Posted on: February 15, 2016 1:58 pm | Last updated: February 16, 2016 at 8:52 am
SHARE

SALUTEന്യൂഡല്‍ഹി: സിയാച്ചിനിലെ ഹിമപാതത്തില്‍ മരിച്ച മലയാളി ജവാനോടു സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചതായി ആരോപണം. മലയാളി ജവാന്‍ സുധീഷിന്റെ മൃതദേഹം ലേയില്‍ ഡല്‍ഹിയിലെത്തിച്ചപ്പോള്‍ നിന്ന് ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ റസിഡന്റ് കമ്മീഷണര്‍മാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

സിയാച്ചിന്‍ ഹിമപാതത്തില്‍ മരിച്ച ഒന്‍പതു ജവാന്‍മാരുടെ മൃതദേഹം ഇന്നു രാവിലെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഡല്‍ഹിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ സൈനിക നടപടിക്രമങ്ങള്‍ക്കുശേഷം ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മധുര, പുന, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തിക്കും. മൃതദേഹങ്ങള്‍ സിയാച്ചിന്‍ മലനിരകളില്‍നിന്ന് ഞായറാഴ്ചയാണു ഹെലികോപ്റ്റര്‍ മാര്‍ഗം സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ എത്തിച്ചത്.

ഫെബ്രുവരി മൂന്നിനാണു മദ്രാസ് റെജിമെന്റിലെ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അടക്കം പത്തു സൈനികര്‍ മഞ്ഞുപാളികള്‍ക്കടിയില്‍പെട്ടത്. ആറു ദിവസത്തിനുശേഷം ലാന്‍സ് നായിക് ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തിയിരുന്നു. പിന്നീട് ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുകയായിരുന്നു.