ഹെഡ്‌ലിയുടെ ഭാര്യയും കൂട്ടാളിയും എന്‍ഐഎ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല

Posted on: February 14, 2016 8:20 pm | Last updated: February 14, 2016 at 8:20 pm

David Headleyന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് ഹെഡലിയുടെ ഭാര്യയും കൂട്ടാളിയും എന്‍ഐഎയുടെ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. ഹെഡ്‌ലിയുടെ അമേരിക്കയിലുള്ള ഭാര്യ ഷാസിയ, ബിസിനസ് പങ്കാളി റെയ്മണ്ട് സാന്‍ഡേഴ്‌സ് എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിസമ്മതിച്ചത്. സ്വകാര്യകാരണങ്ങളാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാനാകില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ഇവര്‍ രണ്ട് പേരും നിലവില്‍ കേസില്‍ പ്രതികളല്ലാത്തതിനാല്‍ അമേരിക്കന്‍ നിയമപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാനും ഹാജരാകാതിരിക്കാനും അവകാശമുണ്ട്.

യുഎസ് നീതിന്യായ വകുപ്പ് വഴിയാണ് എന്‍ഐഎ ഇരുവരെയും ബന്ധപ്പെട്ടത്. ഹെഡ്‌ലിയുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനാണ് എന്‍ഐഎ ഇവരെ ചോദ്യം ചെയ്യാന്‍ ശ്രമം നടത്തിയത്.