ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് സൗജന്യ പ്രദര്‍ശനവും സെമിനാറും

Posted on: February 14, 2016 6:19 pm | Last updated: February 14, 2016 at 6:19 pm

seminarദുബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് ദുബൈയില്‍ സൗജന്യ പ്രദര്‍ശനവും സെമിനാറും നടത്തുമെന്ന് ക്ലാപ്‌സ് പി ആര്‍ ആന്റ് ഈവന്റ്‌സ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബര്‍ദുബൈ ഹോളിഡേ ഇന്‍ ഹോട്ടലില്‍ ഈ മാസം 19, 20 തിയതികളിലാണ് പരിപാടി. പങ്കെടുക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം സമ്മാനത്തുകയുള്ള പ്രശ്‌നോത്തരി മത്സരം നടത്തും.

എന്റെ സ്വപ്‌നം, എന്റെ കരിയര്‍, എന്റെ ഭാവി എന്നവിഷയത്തിലാണ് സെമിനാര്‍.
19ന് വൈകീട്ട് 7.30ന് റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ കോളജ് ഓഫ് എമര്‍ജന്‍സിലെ ഡോ. അബ്ദുസ്സലാം ഉമര്‍ സെമിനാറിന് തുടക്കംകുറിക്കും. 20ന് രാവിലെ 10ന് ട്രാക്‌സ് കമ്മ്യൂണിക്കേഷന്‍സിലെ സ്റ്റീഫന്‍ മാര്‍നി, ഉച്ച രണ്ടിന് സ്മാര്‍ട് സിറ്റി ഓപ്പറേഷന്‍സ് വിഭാഗം മേധാവി ഹുസൈന്‍ കുഞ്ചു, വൈകീട്ട് 4.30ന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, രാത്രി ഏഴിന് മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് എന്നിവര്‍ പ്രഭാഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. സഫി മുളങ്കാട്, ഹുസൈന്‍ കുഞ്ചു, വിജയ് കൊച്ചുകിടങ്ങ്, ശബീഖ് സൈനുദ്ദീന്‍ പങ്കെടുത്തു.