ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു; സുനന്ദയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് മൊഴി

Posted on: February 14, 2016 11:03 am | Last updated: February 14, 2016 at 5:26 pm

sunanda-mainന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണകാരണം അമിതമായ മരുന്നുപയോഗമാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ ശശിതരൂറിന്റെ മൊഴി. ഡല്‍ഹി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. ഭാര്യയുടെ മരണത്തില്‍ അസ്വാഭാവികത ഉള്ളതായി സംശയിക്കുന്നില്ലെന്നും അദ്ദേഹം മൊഴി നല്‍കി. ശനിയാഴ്ച വൈകീട്ടാണ് ശശി തരൂരിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു.

സുനന്ദയുടെ മരണം വിഷാംശം ഉള്ളില്‍ ചെന്നാണെന്നത് എയിംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ഭാസിയും വ്യക്തമാക്കിയിരുന്നു.

2014 ജനുവരിയിലാണ് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് തരൂരിനെ നേരത്തെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.