ഒഎന്‍വിയുടെ വിയോഗത്തില്‍ ചില്ല സര്‍ഗവേദി അനുശോചിച്ചു

Posted on: February 13, 2016 9:18 pm | Last updated: February 13, 2016 at 9:18 pm
SHARE

റിയാദ്: അപരന്റെ ശബ്ദത്തെ സംഗീതമായി ആസ്വദിക്കുന്ന കാലത്തെ മലയാളിയെക്കൊണ്ട് സ്വപ്നം കാണാന്‍ ശീലിപ്പിച്ച ശ്രേഷ്ഠകവി ഒഎന്‍വിയുടെ വിയോഗത്തില്‍ ചില്ല സര്‍ഗവേദി അനുശോചിച്ചു. ഭാഷയുടെ കൈപിടിച്ചു വളര്‍ന്ന ഒഎന്‍വി കുറുപ്പിന് പിന്നീട് മലയാളത്തെ സ്വന്തം കൈകൊണ്ട് കാവ്യാത്മകമായി സമ്പുഷ്ടമാക്കാന്‍ സാധിച്ചു. ക്ലാസ്മുറികളെ കാവ്യാത്മകവും സംവാദാത്മകവുമാക്കിയ കവി ഭാവിയുടെ സര്‍ഗാത്മകതയിലേക്ക് വിരല്‍ ചൂണ്ടി. മലയാള ഗാനശാഖയെ കവിതയോട് ചേര്‍ത്തുനിര്‍ത്തുന്നതില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകാത്ത ഗാനരചയിതാവും കൂടിയാണ് ഒഎന്‍വിയെന്ന് ചില്ല സര്‍ഗവേദി അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here