ഒഎന്‍വി: ജനഹൃദങ്ങളെ സ്പര്‍ശിച്ച കവി

Posted on: February 13, 2016 7:15 pm | Last updated: February 15, 2016 at 2:07 pm
SHARE

ONV..തിരുവനന്തപുരം: ചങ്ങമ്പുഴക്ക് ശേഷം ജനഹൃദയങ്ങളോട് ഏറ്റവും കൂടുതല്‍ അടുത്ത് നിന്ന കവിയായിരുന്നു ഒഎന്‍വി കുറുപ്പ്. ജനങ്ങള്‍ക്ക് വേണ്ടി നിസ്വവര്‍ഗത്തിന് വേണ്ടിയായിരുന്നു ഒഎന്‍വി എന്നും പാടിയിരുന്നത്. ഓരോ മലയാളിയുടെ മനസിലും തങ്ങി നില്‍ക്കുന്ന ഒരു ഗാനമെങ്കിലുമുണ്ടാകും. വയലാറിനെപ്പോലെ വിപ്ലവ കവിതയിലൂടെയും സിനിമാ ഗാനങ്ങളിലൂടെയുമാണ് ഒഎന്‍വി ജനമനസില്‍ ഇടം നേടിയത്. അതേസമയം മലയാള കാവ്യലോകത്തിനും ഒഎന്‍വി തന്റേതായ സംഭാവന നല്‍കി.

എല്ലാവരോടും ചിരിച്ചും കൊച്ചുവര്‍ത്തമാനം പറഞ്ഞും ജീവിക്കുന്ന ഒരു പ്രകൃതമായിരുന്നില്ല ഒഎന്‍വിയുടേത്. വിദ്യാര്‍ഥിയായും അധ്യാപകനായും രാഷ്ട്രീയക്കാരനായും വ്യത്യസ്ത വേഷങ്ങളില്‍ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചുവെങ്കിലും എല്ലായിപ്പോഴും വ്യക്തി എന്ന നിലയില്‍ ജനങ്ങളില്‍ നിന്നും ഒരു നിശ്ചിത ദൂരം ഒഎന്‍വി സൂക്ഷിച്ചിരുന്നു. പക്ഷെ തന്നെ കാവ്യങ്ങളിലൂടെ അദ്ദേഹം സാധാരണക്കാരന്റെ ഹൃദയത്തില്‍ ഇടമുറപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here