കൊട്ടാരത്ത് ഇടഞ്ഞ ആന നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Posted on: February 13, 2016 9:54 am | Last updated: February 13, 2016 at 9:54 am
SHARE

വളാഞ്ചേരി: കൊട്ടാരത്ത് ഇടഞ്ഞ ആന നിരവധി വാഹനങ്ങള്‍ തകര്‍ത്തു. കൊട്ടാരത്ത് നവരത്‌ന കുഞ്ഞിപ്പയുടെ വിഷ്ണു എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ ഉച്ചക്ക് 2.30ന് കൊടുമുടി പുഴയിലേക്ക് കുളിപ്പിക്കാന്‍ കൊണ്ടുപേകുകയായിരുന്ന ആന വഴിയില്‍വെച്ച് ഇടയുകയായിരുന്നു. ഇടഞ്ഞ ആന റോഡില്‍ പരിഭ്രാന്തി പരത്തുകയും ബൈക്കുകളും കാറുകളുമുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തട്ടിതകര്‍ക്കുകയും മരങ്ങള്‍ കടപുഴക്കി നശിപ്പിക്കുകയും ചെയ്തു. റോഡിലൂടെ ഹൈവേയിലേക്ക് ഓടുന്നത് ജനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് തടഞ്ഞത്.
പരിഭ്രാന്തി പരത്തി തെട്ടടുത്ത ഇട റോഡിലൂടെ ഓടിയ ആന കൊട്ടാരത്ത് ചോലക്കല്‍ കോളനിയിലെ താമിയുടെ വീട്ടുപരിസരത്ത് നിലയുറപ്പിച്ചു. തിരൂര്‍ ആര്‍ ടി ഒ, തഹല്‍സിദാര്‍, വളാഞ്ചേരി വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി. വളാഞ്ചേരി എസ് ഐ. പി എം ശമീറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സുരക്ഷ ഏര്‍പ്പെടുത്തി. ആനയെ മയക്കുവെടിവെക്കുന്നതിനെ എതിര്‍ത്ത പാപ്പാന്‍മാര്‍ തീവ്ര പരിശ്രമത്തിലൂടെ ആനയെ തളക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here