ഗ്രാമീണ വികസനത്തിന് 4057.4 കോടി ;എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി

Posted on: February 12, 2016 11:50 am | Last updated: February 13, 2016 at 10:12 am
SHARE

rural developതിരുവനന്തപുരം: ഗ്രാമീണ വികസനത്തിന് ബജറ്റില്‍ സര്‍ക്കാര്‍ 4057.4 കോടി വകയിരുത്തി. പാവപ്പെട്ട എല്ലാവര്‍ക്കും വീട്, സ്ത്രീശാക്തീകരണ ലക്ഷ്യത്തോടെ ലക്ഷ്യത്തോടെ കുടുംബശ്രീക്ക് 130 കോടി എന്നിവയും പ്രഖ്യാപിച്ചു.എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

എല്ലാ വീടുകളിലും അടുക്കളത്തോട്ടമുണ്ടാക്കാന്‍ സഹായം നല്‍കും. ഒരു വീട്ടില്‍ ഒരു അക്വേറിയം പദ്ധതിക്കായി 5 കോടി നീക്കിവെയ്ക്കും. മത്സ്യതൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ പദ്ധതിക്കായി 39.59 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.