രാഷ്ട്രീയ, മാധ്യമ മേഖലകള്‍ മാതൃകയാകണം: എസ് എസ് എഫ്

Posted on: February 9, 2016 11:26 am | Last updated: February 9, 2016 at 11:30 am
SHARE

ssf flagതാമരശ്ശേരി: ന്യൂ ജനറേഷന് മാതൃക സൃഷ്ടിക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും പരാജയപ്പെടുന്നുവെന്ന് എസ് എസ് എഫ് ജില്ലാ ട്രഷറര്‍ എം ടി ശിഹാബുദ്ദീന്‍ അസ്ഹരി അഭിപ്രായപ്പെട്ടു. താമരശ്ശേരി ഡിവിഷന്‍ സംഘടിപ്പിച്ച ധര്‍മസംഘം റാലിയെ അഭിസംബോധന ചെയ്ത് പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതുതലമുറയിലെ വഴികേടുകള്‍ക്ക് കാരണം വ്യവസ്ഥിതികളിലെ പാളിച്ചകളാണെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ധര്‍മസംഘം പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയുടെ സമാപനത്തില്‍ മുനീര്‍ സഅദി പൂലോട്, സാബിത്ത് അബ്ദുല്ല സഖാഫി, റഷീദ് ഒടുങ്ങാക്കാട്, ജുനൈദ് സിദ്ദീഖി തുടങ്ങിയവര്‍ സംബന്ധിച്ചു. ജാബിര്‍ നെരോത്ത് സ്വാഗതവും ശാഫി പൂലോട് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here