സൊമാലിയയില്‍ 58,000 കുട്ടികള്‍ മരണ വക്കില്‍:യുഎന്‍

Posted on: February 9, 2016 9:39 am | Last updated: February 9, 2016 at 9:39 am
SHARE

somaliaമൊഗാദിഷു: ശക്തമായ വരള്‍ച്ചയും പട്ടിണിയും മൂലം ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ 58,000 കുട്ടികള്‍ മരണത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. പോഷകാഹാരത്തിന്റെ കുറവ്, പ്രത്യേകിച്ചും കുട്ടികളില്‍ വ്യാപകമാകുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മൂന്നര ലക്ഷത്തിലധികം കുട്ടികള്‍ നിലവില്‍ പോഷകാഹാരത്തിന്റെ കുറവ് അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ 58,300 പേര്‍ മരണ വക്കിലാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും യു എന്‍ വെളിപ്പെടുത്തുന്നു. ഐക്യരാഷ്ട്ര സഭ തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നാല് വര്‍ഷമായി സൊമാലിയ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. ദിനംപ്രതി പത്ത് ലക്ഷത്തോളം പേര്‍ അവരുടെ ഭക്ഷണത്തിന് വേണ്ടി പ്രയാസം നേരിടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here