കാരായി ചന്ദ്രശേഖരനോടും രാജിവെക്കാന്‍ പാര്‍ട്ടി നിര്‍ദേശം

Posted on: February 8, 2016 7:30 pm | Last updated: February 8, 2016 at 7:30 pm

karayiതലശ്ശേരി: തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരനോട് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ നിര്‍ദേശം. ചന്ദ്രശേഖരന്‍ വെള്ളിയാഴ്ച്ച തലശ്ശേരിയിലെത്തി രാജി സമര്‍പ്പിക്കും. ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയ പശ്ചാത്തലത്തിലാണ് രാജിവെക്കാന്‍ ഏരിയാ കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.