പാകിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം;എട്ടു മരണം

Posted on: February 6, 2016 9:51 pm | Last updated: February 6, 2016 at 9:51 pm

PAK BLASTഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു സൈനികരുള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ബലൂജിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വേട്ടയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ ചാവേര്‍ സുരക്ഷാ സേനയുടെ വാഹന വ്യൂഹത്തിനു നേര്‍ക്ക് ഓടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ തീവ്രവാദ സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.