ഐ പി എല്‍ താരലേലം ഇന്ന്

Posted on: February 6, 2016 7:00 am | Last updated: February 6, 2016 at 12:34 am
SHARE

iplബെംഗളുരു: ഐ പി എല്‍ ഒമ്പതാം സീസണ്‍ താര ലേലം ഇന്ന് ഐ ടി സി ഗാര്‍ഡെനിയയില്‍ നടക്കും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് പുറമെ പുതിയ ടീമുകളായ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് (ആര്‍ പി എസ്), ഗുജറാത്ത് ലയണ്‍സ് (ജി എല്‍) ടീമുകളും താരലേലത്തില്‍ പങ്കെടുക്കും. ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് 23 വരെയാണ് ഒമ്പതാം എഡിഷന്‍ ഐ പി എല്‍.
351 കളിക്കാരാണ് ലേലത്തില്‍ ഉള്ളത്. ഇതില്‍ 230 പേര്‍ ഇന്ത്യക്കാരാണ്. 130 പേര്‍ ഐ പി എല്ലില്‍ കളിച്ച് പരിചയമുള്ളവരാണ്. ഇന്ന് വിവിധ ടീമുകളിലേക്കായി 116 കളിക്കാരാണ് തിരഞ്ഞെടുക്കപ്പെടുക.
രണ്ട് കോടിയാണ് ഉയര്‍ന്ന അടിസ്ഥാന വില. ഈ ഗണത്തില്‍ പന്ത്രണ്ട് കളിക്കാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവരാജ് സിംഗ്, ഇഷാന്ത് ശര്‍മ, കെവിന്‍ പീറ്റേഴ്‌സന്‍, ഷെയിന്‍ വാട്‌സന്‍, ആശിഷ് നെഹ്‌റ, ദിനേഷ് കാര്‍ത്തിക്, ധവാല്‍ കുല്‍ക്കര്‍ണി, സഞ്ജു സാംസണ്‍, സ്റ്റ്യുവര്‍ട് ബിന്നി, മൈക്കല്‍ ഹസി, കാന്‍ റിചാര്‍ഡ്‌സന്‍, മിച്ചല്‍ മാര്‍ഷ്. ഏറ്റവുമധികംപണം ചെലവഴിക്കാനുള്ളത് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനാണ്. 37.15 കോടി അവര്‍ക്ക് ഇന്ന് ലേലത്തില്‍ ഒഴുക്കാം.
യുവരാജ് സിംഗ് ഉള്‍പ്പടെ പതിമൂന്ന് കളിക്കാരെ ഡല്‍ഹി ഓഫ് സീസണില്‍ ഒഴിവാക്കിയിരുന്നു. പഞ്ചാബിന് 23 കോടിയും, കൊല്‍ക്കത്തക്ക് 17.95 കോടിയും, മുംബൈ ഇന്ത്യന്‍സിന് 14 കോടിയും ബെംഗളുരുവിന് 21 കോടിയും ചെലവഴിക്കാം. പുതിയ ടീമുകള്‍ക്ക് 27 കോടി വീതം ചെലവഴിക്കാന്‍ അനുമതിയുണ്ട്.