ദക്ഷിണേഷ്യന്‍ ഗെയിംസിന് വര്‍ണാഭ തുടക്കം

Posted on: February 6, 2016 12:16 am | Last updated: February 6, 2016 at 5:31 pm
SHARE

sag gamesഗുവാഹത്തി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസ് (സാഗ്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാരമ്പര്യം വിളിച്ചോതുന്ന കലാപരിപാടികള്‍ ചടങ്ങിന് മിഴിവേകി.

അതിനിടെ, ഇന്ത്യയുടെ ബാഡ്മിന്റണ്‍ പ്രതീക്ഷകളായിരുന്ന സൈന നെഹ്‌വാളും പി കശ്യപും പിന്‍മാറി. പ്രധാനമായും റിയോ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന താരങ്ങള്‍ പരുക്കിനെ അകറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് വിട്ടുനില്‍ക്കുന്നതെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബായി) അറിയിച്ചു.
ജ്വാല ഗുട്ടയെ സാഗിനുള്ള ബാഡ്മിന്റണ്‍ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍ പത്ത് വരെ നടക്കും.