ദുബൈ ടാക്‌സി കോര്‍പറേഷന്‍ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു

Posted on: February 5, 2016 3:04 pm | Last updated: February 5, 2016 at 3:04 pm
SHARE

carദുബൈ: ആര്‍ ടി എയുടെ കീഴിലുള്ള ദുബൈ ടാക്‌സി കോര്‍പറേഷന്‍ പ്രായം ചെന്നവര്‍ക്ക് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രായമുള്ള ആളുകളെ ലിമൂസിനില്‍ കയറ്റി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി. ബുര്‍ജ് ഖലീഫക്ക് സമീപമുള്ള ദുബൈ ഫൗണ്ടൈന്‍, ദുബൈ ട്രാം, ദുബൈ വാട്ടര്‍ കനാല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി ദുബൈ ടാക്‌സി കോര്‍പറേഷന്‍ സി ഇ ഒ യൂസുഫ് മുഹമ്മദ് അല്‍ അലി പറഞ്ഞു. 10 പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. വയോധികരെ സാമൂഹികമായ കൂട്ടായ്മയുടെ ഭാഗമാക്കി മാറ്റാനും അവരുടെ ഒഴിവു സമയം ഉല്ലാസകരമാക്കാനുമാണ് ഇങ്ങിനെയൊരു പദ്ധതി തയ്യാറാക്കിയത്. ആഹ്ലാദകരമായ അനുഭവമായിരുന്നു യാത്രയെന്നും ഡയറക്ടര്‍ പറഞ്ഞു.