ഖത്വര്‍ എയര്‍വേയ്‌സ് റാസല്‍ഖൈമ സര്‍വീസ് തുടങ്ങി

Posted on: February 4, 2016 8:24 pm | Last updated: February 4, 2016 at 8:24 pm
SHARE

qatar-airways_logo_999ദോഹ: യു എ ഇയിലെ റാസല്‍ഖൈമയിലേക്ക് ഖത്വര്‍ എയര്‍വേയ്‌സ് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു. ഖത്വറില്‍നിന്നുള്ള യാത്രക്കക്കാര്‍ക്കു പുറമേ ഇന്ത്യയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കണക്ഷന്‍ സൗകര്യം ഒരുക്കിയാണ് യു എ ഇയുടെ വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയിലേക്ക് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
ആഴ്ചയില്‍ നാലു വിമാനങ്ങളാണ് റാസല്‍ഖൈമയിലേക്കു പറത്തുക. ഇതോടെ ഖത്വര്‍ എയര്‍വേയ്‌സിന്റെ യു എ ഇ സര്‍വീസുകള്‍ ആഴ്ചയില്‍ 200 ആയി. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലേക്ക് 105, മക്തൂം എയര്‍പോര്‍ട്ട് 28, അബുദാബി 42, ഷാര്‍ജ 21 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍. 144 സീറ്റുള്ള എ 320 വിമാനമാണ് റാസല്‍ഖൈമയിലേക്കു പറത്തുന്നത്. 12 സീറ്റുകള്‍ ബിസിനസ് ക്ലാസുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here