Connect with us

Gulf

സ്വര്‍ണം 'വെടിവെച്ചിടാന്‍' ഖത്വര്‍ ഷൂട്ടര്‍മാര്‍ റിയോയിലേക്ക്‌

Published

|

Last Updated

വിതാലി ദോവ്ഗന്‍,റാശിദ് സ്വാലിഹ് ഹമദ്‌

ദോഹ: ഈ വര്‍ഷം നടക്കുന്ന റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ രണ്ട് ഖത്വരി ഷൂട്ടര്‍മാര്‍ യോഗ്യത നേടി. ഡല്‍ഹിയില്‍ നടന്ന ഒളിംപിക് യോഗ്യതാ മത്സരത്തില്‍ റാശിദ് സ്വാലിഹ് ഹമദ്, വിതാലി ദോവ്ഗന്‍ എന്നിവര്‍ക്കാണ് റിയോയില്‍ ഉന്നം പൊന്നാക്കാന്‍ അവസരം ലഭിച്ചത്.
സ്‌കീറ്റില്‍ അഞ്ചാമതായാണ് റാശിദ് ഫിനിഷ് ചെയ്തതെങ്കിലും മിനിമം യോഗ്യതാ സ്‌കോര്‍ നേടിയത് തുണയാകുകയായിരുന്നു. മത്സരത്തില്‍ 16ല്‍ 14ഉം റാശിദ് സ്‌കോര്‍ ചെയ്തു. രണ്ട് തവണ ഐ എസ് എസ് എഫ് വേള്‍ഡ് കപ്പ് മെഡല്‍ ജേതാവ് യു എ ഇയുടെ സെയ്ഫ് ബിന്‍ ഫുത്തൈസ് ആണ് ഇതില്‍ ആദ്യസ്ഥാനം നേടിയത്. 50 മീറ്റര്‍ റൈഫിളിലാണ് ദോവ്ഗഗന്‍ യോഗ്യത നേടിയത്. ദക്ഷിണ കൊറിയയുടെ കിം ജോംഗ് ഹ്യൂന്‍ ആണ് ഇതില്‍ ജേതാവ്. ഷൂട്ടര്‍മാരുടെ നേട്ടത്തില്‍ ഖത്വര്‍ ഷൂട്ടിംഗ് ആന്‍ഡ് ആര്‍ച്ചറി ഫെഡറേഷന്‍ സന്തോഷം പ്രകടിപ്പിച്ചു. ഒളിംപിക്‌സില്‍ താരങ്ങള്‍ക്ക് മിന്നും പ്രകടനം കാഴ്ചവെക്കാനാകുമെന്ന് ഫെഡറേഷന്‍ ആശംസിച്ചു. ഖത്വറിന്റെ ഹാന്‍ഡ്‌ബോള്‍ ടീമും ഒളിംപിക്‌സ് യോഗ്യത നേടിയിട്ടുണ്ട്.