ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബിസിസിഐയ്ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം.

Posted on: February 4, 2016 7:26 pm | Last updated: February 5, 2016 at 12:36 am
SHARE

justice lodhaന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ അടിമുടി പരിഷ്‌കരിക്കുന്ന നിര്‍ദേശങ്ങളടങ്ങിയ ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബിസിസിഐയ്ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം.

ഐ.പി.എല്‍ ഒത്തുകളി വിവാദവും അഴിമതി ആരോപണങ്ങളും ഉയര്‍ന്നു വന്ന പശ്ചാത്തലത്തില്‍ 2015ലാണ് സുപ്രീം കോടതി ആര്‍.എം. ലോധ കമ്മിറ്റിയ നിയോഗിച്ചത്. ക്രിക്കറ്റ് ഭരണസമിതിയുടെതടക്കം സമഗ്ര പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ക്രിക്കറ്റ് ഭരണത്തില്‍ ഇടപെടുന്നത് വിലക്കുക, കൊണ്ടും വാതുവെയ്പ് നിയമവിധേയമാക്കുക, തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ച റിപ്പോര്‍ട്ട് ബി.സി.സി.ഐയുടെ ഘടനയില്‍ സമൂലമായ മാറ്റമാണ് ആവശ്യപ്പെട്ടത്. ഐ.പി.എല്ലിന് പ്രത്യക ഭരണസമിതി വേണമെന്നും ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ലോധ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജനുവരി ആദ്യവാരം ജസ്്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നനടപ്പിലാക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here