അഡ്രസ് ഹോട്ടലിലെ റസ്റ്റോറന്റ് തുറക്കുന്നു

Posted on: February 2, 2016 8:14 pm | Last updated: February 2, 2016 at 8:14 pm
അഡ്രസ് ഹോട്ടലിലെ ലബനീസ് റസ്റ്റോറന്റ്
അഡ്രസ് ഹോട്ടലിലെ ലബനീസ് റസ്റ്റോറന്റ്

ദുബൈ: പുതുവത്സരത്തലേന്ന് തീ പിടുത്തമുണ്ടായ അഡ്രസ് ഹോട്ടലിലെ ലബനീസ് റസ്റ്റോറന്റ് ഫെബ്രുവരി നാലിന് തുറക്കും. ഹോട്ടലിന്റെ പിറകുവശത്ത് ജലധാരക്ക് അഭിമുഖമായാണ് റസ്റ്റോറന്റ്. കൃസ്റ്റല്‍ ഗ്രൂപ്പിന്റെ എം ശരീഫ് എന്ന് പേരുള്ള റസ്റ്റോറന്റാണിത്. വ്യാഴാഴ്ച രാത്രി മുതല്‍ ഉപഭോക്താക്കളെ സ്വീകരിച്ചുതുടങ്ങുമെന്ന് സി ഇ ഒ മേസന്‍ അല്‍സീം പറഞ്ഞു. ഒരു മാസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. നിരവധി നിത്യ ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നും അവരുടെ ആഗ്രഹപ്രകാരമാണ് വേഗത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതെന്നും മേസന്‍ അല്‍ സീം വ്യക്തമാക്കി. അതേസമയം തീപിടുത്തമുണ്ടായ അഡ്രസ് ഹോട്ടല്‍ എന്ന് തുറക്കുമെന്ന് വ്യക്തതയില്ല. അത് കൊണ്ടുതന്നെ റസ്റ്റോറന്റിലേക്കുള്ള വാലറ്റ്പാര്‍ക്കിംഗ് ലഭ്യമായിരിക്കില്ല. ദുബൈ മാള്‍ വഴിയാണ് റസ്റ്റോറന്റിലേക്ക് കടക്കേണ്ടത്.