ഐപിഎല്‍: സുരേഷ് റെയ്‌ന ഗുജറാത്ത് ലയണിനെ നയിക്കും

Posted on: February 2, 2016 7:09 pm | Last updated: February 2, 2016 at 7:09 pm
Australia v India - Game 3
സുരേഷ് റെയ്‌ന

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഐപിഎല്‍9 ല്‍ ഗുജറാത്ത് ലയണിനെ നയിക്കും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ വെടിക്കെട്ട് താരമായിരുന്നു സുരേഷ് റെയ്‌ന റെയ്‌ന. രാജ്‌ക്കോട്ട് ഫ്രാഞ്ചസിയുടെ പുതിയ ടീമായ ഗുജറാത്ത് ലയണിനെ നയിക്കുന്നത് റെയ്‌നയായിരിക്കുമെന്ന് ഡല്‍ഹിയില്‍ ഇന്ന് നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയുടെ ബ്രാഡ് ഹോഡ്ജായിരിക്കും ടീമിന്റെ പരിശീലകന്‍.

2015ല്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ രണ്ട് വര്‍ഷത്തേക്ക് രാജ്‌ക്കോട്ട് ഫ്രാഞ്ചസിയെ ഇന്‍ഡെക്‌സ് ടെക്‌നോളജി സ്വന്തമാക്കുകയായിരുന്നു. റെയ്‌നയെ കൂടാതെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ , ബ്രണ്ടന്‍ മെക്കല്ലം , ജയിംസ് ഫോക്ക്‌നര്‍ , ഡ്വയ്ന്‍ ബ്രാവോ തുടങ്ങിയവരേയും ടീം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്‍9 മത്സരങ്ങള്‍ ഏപ്രില്‍ 8 മുതല്‍ മെയ് 24 വരെയായിരിക്കും നടക്കുന്നത്.

ALSO READ  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് എം എസ് ധോണി