Connect with us

Kerala

വിഷ്ണുനാഥിന് രണ്ട് ലക്ഷവും ബെന്നി ബെഹ്നാന് അഞ്ച് ലക്ഷവും നല്‍കിയെന്ന് സരിത

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രിയുടെ വിശ്വസ്തരായ രണ്ട് എംഎല്‍എമാര്‍ക്കെതിരെ സാമ്പത്തിക ആരോപണവുമായി സരിത. പിസി വിഷ്ണുനാഥ് എംഎല്‍എക്ക് മാനവിക യാത്രാ ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപയും ബെന്നി ബെഹ്നാന്‍ എംഎല്‍എക്ക് അഞ്ച് ലക്ഷം രൂപയും നല്‍കിയതായി സരിത സോളാര്‍ കമ്മീഷന് മൊഴി നല്‍കി. സാമ്പത്തിക തട്ടിപ്പല്ലാത്ത മറ്റ് ആരോപണങ്ങള്‍ക്ക് രഹസ്യ സിറ്റിംഗ് വേണമെന്ന് സരിത കമ്മീഷനില്‍ ആവശ്യപ്പെട്ടു. അതേസമയം സരിത ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് സരിത പറഞ്ഞു.

---- facebook comment plugin here -----