കാലിക്കറ്റ് അസിസ്റ്റന്റ് ഗ്രേഡ് തസ്തികയിലേക്കുള്ള നിയമനം തുടങ്ങി

Posted on: February 2, 2016 5:19 am | Last updated: February 2, 2016 at 12:20 am
SHARE

calicut universityതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള നിയമനം തുടങ്ങി. ഇന്നലെ റാങ്ക് ലിസ്റ്റിലുള്ള അഞ്ച് പേര്‍ ജോലിയില്‍ പ്രവേശിച്ചു. സര്‍വകലാശാല നിയമത്തിനായി മെമ്മോ നല്‍കിയവര്‍ 15 ദിവസത്തിനുള്ളില്‍ ജോലിക്കെത്തും.
ഒഴിവുള്ള മൂന്നോറോളം തസ്തികയിലേക്കാണ് നിയമനം. കഴിഞ്ഞ ശനിയാഴ്ചയാണ് സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് രണ്ട് നിയമനത്തിനായി അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നേടാന്‍ ആവശ്യപ്പെട്ട് മെമ്മോ അയക്കുകയായിരുന്നു. 2013 ല്‍ എല്‍ ബി എസ് നടത്തിയ എഴുത്ത് പരീക്ഷയുടെയും സര്‍വകലാശാല സിന്‍ഡിക്കേറ്റ് സെലക്ഷന്‍ കമ്മിറ്റി നടത്തിയ അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ലഭിച്ച മാര്‍ക്കിന്റെ നില അനുസരിച്ചാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തത്.
എന്നാല്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുസ്സലാം അഭിമുഖത്തിന്റെ അന്തിമ ഘട്ടത്തില്‍ നിയമനത്തില്‍ ക്രമക്കേട് ആരോപിച്ചതിനാല്‍ നിയമനം സുതാര്യമല്ലെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ സര്‍ക്കാറിന്റെയും ഹൈക്കോടതിയുടെയും അനുകൂല നിലപാട് കണക്കിലെടുത്ത് സര്‍വകലാശാല അസിസ്റ്റന്റ് നിയമന നടപടികള്‍ കൈക്കൊള്ളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here