Connect with us

International

യു എസ് നാവികരെ പിടികൂടിയവര്‍ക്ക് ഇറാന്‍ മെഡല്‍ നല്‍കി ആദരിച്ചു

Published

|

Last Updated

ടെഹ്‌റാന്‍: യു എസ് നാവികരെ പിടികൂടിയ സൈനികര്‍ക്ക് ഇറാന്‍ മെഡല്‍ നല്‍കി ആദരിച്ചു. അമേരിക്ക എന്നും തങ്ങളുടെ ശത്രുക്കളാണെന്ന് അവാര്‍ഡ് ദാന ചടങ്ങിനിടെ ആയത്തുല്ല ഖാംനഈ പറഞ്ഞു. ആണവ കരാറിന് ശേഷവും ആ രാജ്യത്തോട് കരുതലോടെ മാത്രമേ ഇറാന്‍ ഇടപഴകുന്നുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം 13ന് ഇറാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ സൈനികരെയാണ് ഇറാന്‍ സൈന്യം പിടികൂടിയത്. നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥനും നാല് കമാന്‍ഡേഴ്‌സിനുമാണ് ഫതഹ് (വിജയ) അവാര്‍ഡ് സര്‍ക്കാര്‍ നല്‍കിയത്. 1989 മുതലാണ് ഇറാന്‍ ഫതഹ് അവാര്‍ഡുകള്‍ നല്‍കുന്നത്. യുദ്ധങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കുമാണ് ഈ അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ മാസം 13നാണ് രണ്ട് ബോട്ടുകളടക്കം യു എസ് നാവികരെ പിടികൂടിയത്. ഗള്‍ഫ് കടലിടുക്കില്‍ പട്രോളിംഗിനിടെയാണ് ഇവരെ പിടികൂടിയത്. രണ്ട് ദിവസത്തിന് ശേഷം ഇവരെ ഇറാന്‍ മോചിപ്പിച്ചിരുന്നു. ആണവ കരാറിന്റെ ഭാഗമായുള്ള, തടവുകാരെ കൈമാറല്‍ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.