വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

Posted on: February 2, 2016 5:08 am | Last updated: February 1, 2016 at 10:09 pm
SHARE

കാസര്‍കോട്: വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൗക്കി ആസാദ് നഗറിലെ റഫീഖിന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ പ്രതിയായ വിദ്യാനഗര്‍ പന്നിപ്പാറയിലെ എം എ അംനാസാ(21)ണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട മറ്റൊരു യുവാവിനെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് റഫീഖിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. സ്വര്‍ണ പാദസരം, അയ്യായിരം രൂപ, വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ എന്നിവയാണ് കവര്‍ന്നത്.
ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ രണ്ടംഗ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെയാണ് തൊട്ടടുത്ത പറമ്പില്‍ വെച്ച് അംനാസിനെ പിടികൂടിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പണവും മൊബൈല്‍ ഫോണും അംനാസിന്റെ കൈയില്‍ നിന്നും കണ്ടെടുത്തു. അനസിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here