ഉമ്മന്‍ചാണ്ടിക്കും ആര്യാടനും തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടിയേരി

Posted on: January 30, 2016 2:24 pm | Last updated: January 30, 2016 at 2:24 pm
SHARE

kodiyeriതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആദര്‍ശത്തിന്റെയും ധാര്‍മ്മികതയുടെയും പ്രതിരൂപമായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ രക്ഷപ്പെടാന്‍ മനസാക്ഷിയെ കൂട്ടുപിടിയ്ക്കുകയാണ്. ധാര്‍മ്മികതയുടെ പേരില്‍ കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി. വിശ്വനാഥന്‍, കെ. കരുണാകരന്‍ എന്നിവരുടെ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങുകയാണെന്നു എകെജി സെന്ററില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും അധികാരത്തില്‍ തുടരുന്നത് ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ക്കെതിരെ ബഹുജനപ്രക്ഷോഭമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here