ടിപി ശ്രീനിവാസനു നേരെ ആക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിഎസ്‌

Posted on: January 30, 2016 1:04 pm | Last updated: January 31, 2016 at 10:05 am

VS

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി പി ശ്രിനിവാസനു നേരെ ആക്രമം നടത്തിയവര്‍ക്ക് എതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വ്യക്തികളെ ആക്രമിക്കുന്ന നയത്തെ എതിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടി എടുക്കണം. അത് സമയം കേശവേന്ദ്രകുമാറിന് നേരെ കരി ഓയില്‍ പ്രയോഗിച്ചവര്‍ക്ക് എതിരായ കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടിക്ക് അക്രമത്തെ അപലപിക്കാന്‍ ധാമ്മികമായി അവകശമില്ലെന്നും വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്നലെ രാവിലെ കോവളത്ത് ആഗോളവിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍ അംബാസഡറും വിദേശകാര്യ വിദഗ്ധനുമായ ടി പി ശ്രീനിവാസനെ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ശരത് പിന്തുടര്‍ന്ന് ചെന്ന് കരണത്തടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവം വിവാദമായതോടെ എസ്എഫ്‌ഐ നേതൃത്വവും സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഖേദം പ്രകടിപ്പിച്ചിരുന്നു.