ടി പി ശ്രീനിവാസന്‍ വിദ്യാഭ്യാസ വിദഗ്ധനല്ലെന്ന് പിണറായി

Posted on: January 29, 2016 4:40 pm | Last updated: January 29, 2016 at 4:40 pm
SHARE

pinarayiതിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ വിദ്യാഭ്യാസ വിദഗ്ധനല്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. അദ്ദേഹം അംബാസഡര്‍ മാത്രമാണ്. അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനാക്കിയത് വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്‍ക്കരിക്കാനാണെന്നും പിണറായി പറഞ്ഞു. എസ്എഫ്‌ഐ ആക്രമണത്തെ അപലപിക്കുന്നില്ലേ എന്ന ചോദ്യത്തിന് പിണറായി മറുപടി നല്‍കിയില്ല.

രാവിലെ കോവളത്ത് നടക്കുന്ന ആഗോളവിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍ അംബാസഡറും വിദേശകാര്യ വിദഗ്ധനുമായ ടി പി ശ്രീനിവാസനെ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ശരത് പിന്തുടര്‍ന്ന് ചെന്ന് കരണത്തടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവം വിവാദമായതോടെ എസ്എഫ്‌ഐ നേതൃത്വവും സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഖേദം പ്രകടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here