ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു;ഖേദം പ്രകടിപ്പിച്ച് സിപിഎം

Posted on: January 29, 2016 10:14 am | Last updated: January 30, 2016 at 1:40 pm
SHARE

T P SREENIVASAN2.j pgതിരുവനന്തപുരം: കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമവേദി ഉപരോധിക്കാന്‍ എത്തിയ എസ്.എഫ്.ഐ പ്രവ്രര്‍ത്തകര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ കയ്യേറ്റം ചെയ്തു. അതേ സമയം ടിപി ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ഖേദം പ്രകടിപ്പിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകം പള്ളി സുരേന്ദ്രനാണ് ഖേദം പ്രകടിപ്പിച്ചത്.  പോലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. എസ്.എഫ്.ഐ ജില്ലാ ജോയിന്റെ് സെക്രട്ടറി ശരതാണ് ശ്രീനിവാസനെ ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലയിന്‍കീഴ് പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസിലെ പ്രതിയാണ് ശരത്തെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

അക്രമത്തെ അപലിപിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരത്തിലുള്ള അക്രമത്തെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here