Connect with us

Kerala

സ്മാര്‍ട്ട് സിറ്റികളായി ഉയര്‍ത്തുന്ന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Published

|

Last Updated

ന്യൂഡല്‍ഹി: സ്മാര്‍ട്ട് സിറ്റികളായി ഉയര്‍ത്തുന്ന നഗരങ്ങളുടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ കൊച്ചിയും ഇടം നേടി . കൊച്ചിയടക്കം രാജ്യത്തെ 20 നഗരങ്ങളുടെ പട്ടികിയാണ് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പ്രഖ്യാപിച്ചത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കൊച്ചി. രാജ്യത്തെ 97 നഗരങ്ങളാണ് സ്മാര്‍ട്ട് സിറ്റി ചലഞ്ചില്‍ പങ്കെടുത്തത്. ഇതില്‍ ആദ്യ 20 സ്ഥാനത്തെത്തിയ നഗരങ്ങളാണ് വെങ്കയ്യ നായിഡു പ്രഖ്യാപിച്ചത്.

സ്മാര്‍ട്ട് സിറ്റികളായി ഉയര്‍ത്തുന്ന മറ്റു നഗരങ്ങള്‍ ഇവയാണ്- ഭുവനേശ്വര്‍ (ഒഡീഷ), പൂന (മഹാരാഷ്ട്ര), ജയ്പുര്‍ (രാജസ്ഥാന്‍), സൂററ്റ്് (ഗുജറാത്ത്), അഹമ്മദാബാദ് (ഗുജറാത്ത്), ജബല്‍പുര്‍ (മധ്യപ്രദേശ്), വിശാഖപട്ടണം (ആന്ധ്രാ പ്രദേശ്), സോലാപുര്‍ (മഹാരാഷ്ട്ര), ദാവനഗരെ (കര്‍ണാടകം), ഇന്‍ഡോര്‍ (മധ്യപ്രദേശ്), ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ഡല്‍ഹി), കോയമ്പത്തൂര്‍ (തമിഴ്‌നാട്), കാകിനഡ (ആന്ധ്രാപ്രദേശ്), ബെളഗാവി (കര്‍ണാടകം), ഉദയ്പുര്‍ (രാജസ്ഥാന്‍), ഗോഹട്ടി (ആസാം), ചെന്നൈ (തമിഴ്‌നാട്), ലുധിയാന (പഞ്ചാബ്), ഭോപ്പാല്‍ (മധ്യപ്രദേശ്)

സ്മാര്‍ട്ട് സിറ്റികളാക്കുന്ന നഗരങ്ങളില്‍ ശുദ്ധജലം, വൈദ്യുത വിതരണം, പൊതുശുചിത്വം, മാലിന്യസംസ്‌കരണം, പൊതുഗതാഗതം, ഐടി, ഇ-ഗവേണന്‍സ് തുടങ്ങി അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തും. വരും വര്‍ഷങ്ങളില്‍ 40 നഗരങ്ങള്‍ വീതം സ്മാര്‍ട്ട്‌സിറ്റി പദവിയിലെത്തും. രാജ്യത്ത് 100 സ്മാര്‍ട്ട്‌സിറ്റികള്‍ നിര്‍മിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി പ്രകാരമാണിത്. അടുത്ത വര്‍ഷത്തില്‍ 40 നഗരങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തും.