ഒമാനില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ രണ്ട് മലയാളികളടക്കം നാലു മരണം

Posted on: January 28, 2016 8:39 pm | Last updated: January 28, 2016 at 8:39 pm
SHARE

oman accidentമസ്‌കറ്റ്: ഒമാനിലെ നിസ്‌വ ഇന്ത്യന്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ട് രണ്ടു മലയാളികളടക്കം നാലു മരണം. അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.നിസ്‌വ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് ഷമ്മാസ്, കോട്ടയം സ്വദേശി മസ്‌കത്ത് ഫാര്‍മസി ജീവനക്കാരനായ സജ്ജാദിന്റെ മകള്‍ റുഅയ്യ എന്നിവരാണ് മരിച്ച മലയാളികള്‍. ബസ് ജീവനക്കാരായ ഒമാന്‍ സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍. ഇന്നലെ ബഹ്‌ലയിലേക്ക് പഠന യാത്രക്ക് പോയ സ്‌കൂള്‍ ബസ് ആണ് തിരച്ച് വരുന്ന വഴി എതിരെ വന്ന വാഹനവുമായി ഇടിച്ച് അപകടത്തില്‍ പെട്ടത്. നാല് സ്‌കൂള്‍ ബസുകളിലായി 120 കുട്ടികളാണ് പഠന യാത്രക്ക് പോയത്. ഇതിലെ ഒരു ബസിനാണ് അപകടം സംഭവിച്ചത്. മൂന്ന് വിദ്യാര്‍ഥികള്‍ നിസ്‌വ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. പത്തോളം വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കുണ്ട്. മുഹമ്മദ് ഷമ്മാസിന്റെ മൃതദേഹം ബഹ്ല ആശുപത്രിയിലും റൂയയുടെ മൃതദേഹം നിസ്വ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.