മദ്യമുതലാളിമാര്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

Posted on: January 28, 2016 9:30 am | Last updated: January 28, 2016 at 2:17 pm
SHARE

oommenchandiകോഴിക്കോട്: ഒരു വിഭാഗം മദ്യമുതലാളിമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബാര്‍ ഉടമകള്‍ ശ്രമിക്കുന്നതിന്റെ കൃത്യമായ തെളിവുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോടതിയില്‍ പരാജയപ്പെട്ടതുകൊണ്ടാണ് ബാര്‍ ഉടമകള്‍ പുതിയ ആരോപണം ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസില്‍ താന്‍ നിരപരാധിയാണ്. എല്ലാ വിവരങ്ങളും കമ്മീഷന്റെ മൊഴിയെടുക്കലില്‍ നല്‍കി. സര്‍ക്കാരിനെ താഴെയിറക്കാന്‍ പല ഗൂഢാലോചനകളും നടക്കുന്നുണ്ട്. ആരോപണങ്ങള്‍ തേടി നടക്കുകയാണ് പിസി ജോര്‍ജിനെപ്പോലുള്ളവര്‍. മദ്യമുതലാളിമാരുടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ വീണിരിക്കുകയാണ്. താന്‍ പിതൃതുല്യനാണന്ന് പറഞ്ഞ സരിത രണ്ടാഴ്ചയ്ക്ക് ശേഷം തള്ളിപ്പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here