പുകയില നിയന്ത്രണ നിയമം: കൂടുതല്‍ പഠനത്തിന് നിര്‍ദേശം

Posted on: January 27, 2016 10:00 pm | Last updated: January 27, 2016 at 10:00 pm
SHARE

SMOKE2ദോഹ: രാജ്യത്തെ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന കരടു നിയമം ശൂറ കൗണ്‍സില്‍ പരിശോധിച്ചു. നിയമം കൂടുതല്‍ പഠനത്തിനും ശിപാര്‍ശകള്‍ തയാറാക്കാനുമായി ലീഗല്‍ ആന്‍ഡ് ലജിസ്ലേറ്റീവ് അഫയേഴ്‌സ് കമ്മിറ്റിക്കു വിട്ടു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം നിയമം നടപ്പിലാക്കുന്നതു സംബന്ധിച്ച് സര്‍ക്കാറിനു ശിപാര്‍ശ സമര്‍പ്പിക്കും.
ഇന്നലെ ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗത്തില്‍ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖുലൈഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ഫഹദ് ബിന്‍ മുബാറക് അല്‍ ഖയാറീന്‍ അജണ്ടകള്‍ വായിച്ചു.
അതിനിടെ കെട്ടിടങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട വിഷയം ശൂറ കൗണ്‍സില്‍ ഇന്റേണല്‍ ആന്‍ഡ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റി ചര്‍ച്ചക്കുവിധേയമാക്കി.
ലൈസന്‍സ് വൈകുന്നതിന്റെ കാരണങ്ങള്‍ പരിശോധനക്കു വിധേയമാക്കിയ കമ്മിറ്റി സിവില്‍ ഡിഫന്‍സ് ഡയറക്ടറുമായി നേരിട്ട് ചര്‍ച്ച നടത്തിയ കാരണങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കാണുന്നതിനുള്ള വഴികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താനും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here