കുട്ടികള്‍ ഇച്ഛാശക്തി നേടണം – ഡോ. ആസാദ് മൂപ്പന്‍

Posted on: January 26, 2016 10:01 pm | Last updated: January 26, 2016 at 10:01 pm
SHARE

azad mooppanദുബൈ: പ്രതിസന്ധികളില്‍ പിന്‍മാറാതെ കുതിക്കാനുള്ള ഇന്ധനമാണ് ഇച്ഛാശക്തിയെന്ന് പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍. മുംബൈയില്‍ ഇന്ത്യന്‍ നാഷണല്‍ മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡില്‍(ഐ എന്‍ എം ഒ)പങ്കെടുത്തു തിരിച്ചെത്തിയ ഫാത്വിമ മഹയ്ക്കു യു എ ഇവൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ സഅബീല്‍പാലസ് സ്റ്റാഫ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ഖൂസിലെ സഅബീല്‍ പാലസ് അക്കമഡേഷന്‍ അങ്കണത്തില്‍ ഒരുക്കിയ സ്വീകരണ സമ്മേളനം സഅബീല്‍ പാലസ് ഓഫീസ് ഷേര്‍ഡ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഇയാദ് ജുമുഅ അല്‍ കിന്‍ദി ഉദ്ഘാടനം ചെയ്തു. സഅബീല്‍ പാലസ് സ്റ്റാഫിനു പുറമേ ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, സക്കീര്‍ഹുസൈന്‍എന്നിവര്‍ മഹയ്ക്കു ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഈശ്വരന്‍ ശങ്കരന്‍, എ പി അബ്ദുല്‍ സമദ്, അബ്ദുല്‍വാഹിദ് മയ്യേരി, കെ പി ഹൈദര്‍അലി, മുജീബ് എടവണ്ണ, ഇഖ്ബാല്‍ പന്നിയത്ത്, അംബ്രീന്‍ മാജിദ്, സുനിത ശിവനാഥ്, സഹ്‌ന ശാഹുല്‍, അമാന്‍മുഹമ്മദ്, അബ്‌ലജ മുജീബ്, ഫദലുര്‍റഹ്മാന്‍ സംസാരിച്ചു.