എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് വര്‍ധിപ്പിച്ചു

Posted on: January 26, 2016 2:48 pm | Last updated: January 26, 2016 at 3:02 pm

air india expressറാസല്‍ഖൈമ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് അല്‍ഐനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചു. ഈ വിമാനം ആഴ്ചയില്‍ രണ്ടുതവണ റാസല്‍ഖൈമ വഴി പറക്കുകയും ചെയ്യും. ആഴ്ചയില്‍ ഒരു തവണ മാത്രമുണ്ടായിരുന്ന കോഴിക്കോട് ഫ്‌ളൈറ്റ് നാലായി വര്‍ധിപ്പിച്ചപ്പോഴാണ് രണ്ടു സര്‍വീസുകള്‍ റാസല്‍ഖൈമ വിമാനത്താവളം വഴിയാക്കാന്‍ അനുമതി ലഭിച്ചത്. വെള്ളി, തിങ്കള്‍ ദിവസങ്ങളിലാണ് അല്‍ഐന്‍ റാസല്‍ഖൈമ കോഴിക്കോട് സര്‍വീസുണ്ടാകുക. 2016 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പുതിയ സര്‍വീസിന്റെ ഭാഗമായി നിലവിലെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അല്‍ഐനില്‍ നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെടുന്ന വിമാനം റാസല്‍ഖൈമയില്‍നിന്ന് യാത്രക്കാരെ കയറ്റി രാത്രി 8. 40ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങും.