ഉദാരമതികളുടെ സഹായം തേടി ഇരു വൃക്കകളും തകരാറിലായ കരീം

Posted on: January 26, 2016 10:32 am | Last updated: January 26, 2016 at 10:32 am
SHARE

kareemതാമരശ്ശേരി: അടിവാരം പൊട്ടിക്കൈ പരേതനായ നെടീരുപ്പ് മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ കരീം ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഉദാരമതികളുടെ സഹായം തേടുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. കൂലിവേല ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ഭാര്യയും അഞ്ചാം ക്ലാസിലും രണ്ടിലും എല്‍ കെ ജിയിലുമായി പഠിക്കുന്ന മക്കളടങ്ങുന്ന കുടുംബം കഴിയുന്നത്. ശസ്ത്രക്രിയക്കും മറ്റു ചികിത്സക്കും ആവശ്യമായി വരുന്ന ലക്ഷക്കണക്കിന് രൂപ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ്.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം പി വി മുരളീധരന്‍ ചെയര്‍മാനും മുന്‍ വൈസ് പ്രസിഡന്റ് വി കെ ഹുസൈന്‍ കുട്ടിയും പാലിയേറ്റീവ് പ്രവര്‍ത്തകന്‍ ഇ അബ്ദുല്‍ കരീമും ട്രഷററുമായി ചികിത്സാ കമ്മിറ്റി രൂപവത്കരിച്ചു. അടിവാരം കനറാ ബേങ്കില്‍ 0996101060871 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചു. ഐ എഫ് സി കോഡ്-0000996. ഫോണ്‍-9846507019.

LEAVE A REPLY

Please enter your comment!
Please enter your name here