പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; രജനീകാന്തിനും രവിശങ്കറിനും പത്മവിഭൂഷണ്‍

Posted on: January 25, 2016 4:59 pm | Last updated: January 26, 2016 at 12:21 am
SHARE

pathma awardsന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സിനിമാ താരം രജനീകാന്ത്, ജീവനകലാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്, രാമോജി ഫിലിം സിറ്റി സ്ഥാപകന് രാമോജി റാവു, മുന് ജമ്മു കശ്മീര്‍ ഗവര്‍ണറും കേന്ദ്ര മന്ത്രിയുമായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഢി, നര്‍ത്തകിമാരായ ഗിരിജാ ദേവി, യാമിനി കൃഷ്ണമൂര്‍ത്തി, ഡോ. വിശ്വനാഥന്‍ എന്നിവര്‍ക്കാണ് പത്മ വിഭൂഷണ്‍ പുരസ്‌കാരം. റിലയന്‍സ് സ്ഥാപകന്‍ ധീരുഭായി അംബാനിക്ക് മരണാനന്തര ബഹുമതിയായും പത്മ വിഭൂഷണ്‍ ലഭിക്കും.

പത്മഭൂഷണ്‍ ലഭിച്ചവര്‍: ഗായകന്‍ ഉദിത് നാരായണന്‍, ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍, ടെന്നീസ് താരം സാനിയ മിര്‍സ, ബോളിവുഡ് സിനിമാ താരം അനുപം ഖേര്‍, മുന്‍ സിഎജി വിനോദ് റായ്, ഇന്ത്യയിലെ മുന്‍ യു.എസ് അംബാസഡര്‍ റോബര്‍ട്ട് ഡി ബ്‌ലാക്ക്‌വില്‍, ബര്‍ജീന്ദര്‍ സിംഗ്, സ്വാമി തേജോമയാനന്ദ, പ്രഫ. എന്‍ എസ് രാമാമനുജ തട്ടാചാര്യ, പ്രഫ. ഡി. നാഗേശ്വര റെഡ്ഡി, രാം സുതര്‍.

പത്മശ്രീ ലഭിച്ചവര്‍: ബോളിവുഡ് സിനിമാ താരങ്ങളായ പ്രിയങ്ക ചോപ്ര, അജയ് ദേവഗണ്‍, സിനിമാ നിര്‍മാതാവ് മധുര്‍ ഭണ്ഡാര്‍കര്‍, മുംബൈ ഭീകരാക്രമണക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നിഗം.

LEAVE A REPLY

Please enter your comment!
Please enter your name here