ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല

Posted on: January 25, 2016 2:14 pm | Last updated: January 25, 2016 at 11:39 pm

k babuകൊച്ചി: ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി പുറപ്പെടുവിപ്പിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍  സര്‍ക്കാര്‍  സമര്‍പ്പിച്ച ഹരജിഹൈക്കോടതി തള്ളി. ഹര്‍ജി അനവസരത്തിലെന്നും സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കോടതി ഉത്തരവില്‍ തെറ്റില്ലെന്നും നിയമപരമായി ശരിയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ വിജിലന്‍സ് ഉത്തരവില്‍ ധാര്‍മ്മികമായി അനൗചിത്യമുണ്ടെന്നും കോടതി പറഞ്ഞു. വിധി പറഞ്ഞതിനാല്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. അഡ്വക്കറ്റ് ജനറലറാണ് ഇതു സംബന്ധിച്ച ഹരജി സമര്‍പ്പിച്ചത്. ബാബുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവിനെതിരെയാണ് ഹരജി സമര്‍പ്പിച്ചിരുന്നത്‌. ഉത്തരവ് സ്റ്റേ ചെയ്യണം ആവശ്യപ്പെട്ട് കെ ബാബുവും റിട്ട് ഹരജി സമര്‍പ്പിച്ചു.

.

ബാര്‍ കോഴക്കേസില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും സമാനമായ വിഷയം ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ അതിരു കടന്നതാണെന്നും അഡ്വക്കേറ്റ് ജനറല്‍ ബോധിപ്പിച്ചു. വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്നും എ.ജി ചൂണ്ടിക്കാട്ടി. എന്നാല്‍ വിജിലന്‍സ് കോടതിയുടെ നടപടി ഹൈക്കോടതിയിലെ കേസിനെ സ്വാധീനിക്കുമെന്നന്ന ആശങ്ക വേണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിജിലന്‍സ് കോടതി ഉത്തരവില്‍ പ്രഥമദൃഷ്ട്യ തെറ്റില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് കെ. ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയെങ്കിലും മുഖ്യമന്ത്രി ഇതുവരെ രാജി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിന്നത്ച്ച് രാജി ഒഴിവാക്കാനാണ്സര്‍ക്കാര്‍ ശ്രമമിച്ചത്‌. സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി കടുത്ത വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയത്. തുടര്‍ന്നാണ് ബാബു മന്ത്രി സ്ഥാനം രാജിവെച്ചത്.