ഡാമില്‍ തുണി അലക്കുന്നതിനിടെ അഞ്ച് സ്ത്രീകള്‍ മുങ്ങിമരിച്ചു

Posted on: January 24, 2016 7:26 pm | Last updated: January 25, 2016 at 8:52 am
SHARE

deathനാസിക്: മഹാരാഷ്ട്രയിലെ അന്‍ജാനി ഡാമില്‍ തുണി അലക്കവേ അഞ്ചു സ്ത്രീകള്‍ മുങ്ങിമരിച്ചു. ജലഗാവ് ജില്ലയിലെ എരന്‍ഡോല്‍ താലൂക്കിലാണ് സംഭവമുണ്ടായത്. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും ഒരു പതിനഞ്ചുകാരിയും ഉള്‍പ്പെടുന്നു.

തുണി അലക്കവേ ഒരാള്‍ നിലതെറ്റി ഡാമിലേക്കു വീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ നാലു പേരും ഡാമിലേക്കു ചാടി. എല്ലാവരും ഡാമില്‍ മുങ്ങിപ്പോയി. കര്ക്കുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയാണ് സംഭവം മറ്റുള്ളവരെ അറിയിച്ചത്. മരണമടഞ്ഞവരുടെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here