Connect with us

Gulf

സഅദിയ്യ വാര്‍ഷിക പ്രചാരണ സമ്മേളനത്തിന് പ്രൗഢ സമാപനം

Published

|

Last Updated

ദമ്മാം: സഅദിയ്യ സ്ഥാപിതമായത് മുതല്‍ നാല് പതിറ്റാണ്ടിലേറെ കാലം സഅദിയ്യുടെ പ്രസിഡന്റായി സേവനം ചെയ്ത താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെയും , മുക്കാല്‍ നൂറ്റാണ്ടുകാലം സമുദായത്തെ മുന്നില്‍നിന്ന് നയിച്ച നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെയും വിയോഗത്തിന്റെ സ്മരണകള്‍ അയവിറക്കി ദമ്മാമില്‍ സംഘടിപ്പിച്ച സഅദിയ്യ വാര്‍ഷിക സമ്മേളന പ്രചാരണത്തിന് പ്രൗഢ സമാപനം.

സാദാത്തുക്കളെയും ഉലമാക്കളെയും സമൂഹത്തില്‍ രണ്ടാം സ്ഥാനക്കാരായി കാണുകയും ഭൗതിക ലാഭത്തിന് വേണ്ടി അവരെ നിയന്ത്രിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് താജുല്‍ ഉലമ സമസ്തയുടെ നേതൃ സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെട്ടതെന്നും താജുല്‍ ഉലമയുടെ കടന്നു വരവോടെയാണ് ഈ സംവിധാനത്തിന് മാറ്റം വന്നതെന്നും അതിന്റെ ഫലമായിട്ടാണ് നേതാക്കള്‍ക്കും പണ്ഡിതന്‍മാര്‍ക്കും സുന്നീ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും നേതൃത്വം നല്‍കാനും പ്രചോദനമായതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഐസിഎഫ് നാഷണല്‍ വൈ.പ്രസിഡന്റ് മുഹയുദ്ധീന്‍ സഅദി കൊട്ടുകര അഭിപ്രായപ്പെട്ടു.

സമസ്തയെ നയിച്ച താജുല്‍ ഉലമക്കുശേഷം അവരുടെ പിന്‍ഗാമിയായി വന്ന നൂറുല്‍ ഉലമ എം.എ ഉസ്താദ് ആയിരങ്ങള്‍ക്ക് ആത്മീയ വെളിച്ചമേകിയ നേതാവാണെന്ന് മുഖ്യ പ്രഭാഷണം നടത്തികൊണ്ട് സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി പറഞ്ഞു.മത ഭൗതിക വിദ്യാഭ്യാസ സമന്വയം എന്ന പുതിയൊരാശയം കേരള സമൂഹത്തിന് പരിചയപ്പെടുത്തിയത് നൂറുല്‍ ഉലമയാണ് .അതിന്റെ ഫലമായാണ് ഇന്ന് കാസര്‍കോഡ് ദേളിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജാമിഅ സഅദിയ്യ പിറവിയെടുത്തത്. മത ഭൗതിക സമന്വയ പഠനമെന്ന ആശയത്തില്‍ നിന്നുത്ഭവിച്ച കേരളത്തിലെ ആദ്യത്തെ സ്ഥാപനമായത് കൊണ്ടാണ് സഅദിയ്യ “ഉമ്മുല്‍ മആഹിദ്” എന്നറിയപ്പെടുന്നതെന്നും കൊല്ലമ്പാടി കൂട്ടിചേര്‍ത്തു .
ഫെബ്രുവരി 12,13,14 തിയ്യതികളില്‍ കാസര്‍കോട് ദേളിയില്‍ നടക്കുന്ന സഅദിയ്യ 46മത് വാര്‍ഷിക സനദ്ദാന മഹാ സമ്മേളന പ്രചാരണ ഭാഗമായാണ് സഅദിയ്യ ദമ്മാം കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.സയ്യിദ് ശുകൂര്‍ അല്‍ ഐദരൂസി അധ്യക്ഷത വഹിച്ചു

ഐ.സി.എഫ് സാരഥി അബ്ദുല്‍ റഹ്മാന്‍ സഖാഫി,ആര്‍.എസ്.സി നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ബാരി നദ്‌വി, കെ.സി.എഫ് നാഷണല്‍ സെക്രട്ടറി ഫാറൂഖ് കാട്ടിപ്പള്ള, ലുക്മാന്‍ വിളത്തുര്‍, സലാം നല്ലൂര്, ഹമീദ് വടകര(കെ.എം.സി.സി), സകീര്‍ അലംബാടി (ഐ.എം.സി.സി), അഷ്‌റഫ് പട്ടുവം(നജ്മ), മുഹമ്മദ് കുഞ്ഞി അമാനി, ഉസ്മാന്‍ സഖാഫി പയ്യനടനം, എ.എം അഹ്മദ് ഹാജി, അമാനുള്ള മൊഗ്രാല്‍, യുസുഫ് സഅദി അയ്യങ്കെരി, മൊയ്തു ഹാജി കൊടിയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. ത്തീഫ് പള്ളത്തദ്ക്ക സ്വാഗതവും മുബാറക്‌സ അദി വണ്ടൂര്‍ നന്ദിയും പറഞ്ഞു .

Latest