സമസ്ത മലപ്പുറം ജില്ലാ പണ്ഡിത സംഗമം

Posted on: January 23, 2016 12:38 am | Last updated: January 23, 2016 at 12:38 am
SHARE

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തൂല്‍ ഉലമാ മലപ്പുറം ജില്ലാ മുശാവറയുടെ നേതൃത്വത്തില്‍ ഈമാസം 26ന് മലപ്പുറം ടൗണ്‍ ഹാളില്‍ വിപുലമായ പണ്ഡിത സംഗമം നടത്തും. വൈലത്തൂര്‍ ബാവ മുസ്‌ലിയാരുടെ അനുസ്മരണത്തോടെയാണ് സംഗമം നടക്കുക. രാവിലെ 9.30 ന് വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പണ്ഡിത സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍ അനുസമരണ പ്രഭാഷണം നടത്തും. അഹ്കാമുല്‍ ജനാഇസ്: പുതു യുഗത്തില്‍ അറിഞ്ഞിരിക്കേണ്ടവ എന്ന വിഷയം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ അവതരിപ്പിക്കും. സംശയനിവാരണത്തിന് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, തെന്നല അബൂ ഹനീഫല്‍ ഫൈസി, വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി, ഒ കെ അബ്ദു റശീദ് മുസ്‌ലിയാര്‍, മിഖ്ദാദ് ബാഖവി ചുങ്കത്തറ, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ പറപ്പൂര്‍, കൂറ്റമ്പാറ അബ്ദൂ റഹ്മാന്‍ ദാരിമി, എന്നിവര്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here