രോഹിത് വെമുലയുടെ ആത്മഹത്യ: മോദിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം

Posted on: January 22, 2016 8:10 pm | Last updated: January 23, 2016 at 12:40 am
SHARE

mODI

ലഖ്‌നൗ: വാരണാസി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. കോളേജില്‍ ബിരുദദാന ചടങ്ങിനെത്തിയ മോദി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ‘മോദി ഗോ ബാക്ക്’ വിളികളുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ എഴുന്നേറ്റു പ്രതിഷേധിക്കുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മോദിക്ക് പ്രസംഗം തുടരാനായത്.

അതിനിടെ രോഹിതിന്റെ ആത്മഹത്യയില്‍ മോദി ആദ്യമായി പ്രതികരിച്ചു. ഹൈദരാബാദില്‍ ഒരു അമ്മക്ക് മകനെ നഷ്ടമായെന്നും അതില്‍ അനുശോചിക്കുന്നുവെന്നും മോദി പറഞ്ഞു. രോഹിതിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മോദി പറഞ്ഞു.