നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു.

Posted on: January 22, 2016 7:10 pm | Last updated: January 22, 2016 at 7:10 pm
SHARE

ദേളി : പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും ജാമിഅ സഅദിയ്യയുടെ ശില്‍പ്പിയുമായിരുന്ന നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നാമധേയത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ദര്‍സ്, മറ്റു സാമൂഹ്യ സേവന മേഖകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രഗത്ഭ വ്യക്തികളെ ഓരോ വര്‍ഷവും അവാര്‍ഡ് നല്‍കി ആദരിക്കുന്നു. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് എല്ലാ വര്‍ഷവും നൂറുല്‍ ഉലമയുടെ ആണ്ടിനോടനുബന്ധിച്ച് സമ്മാനിക്കും. പ്രഥമ അവാര്‍ഡ് ഫെബ്രുവരി 14ന് നടക്കുന്ന സഅദിയ്യ 46-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തില്‍ വിതരണം ചെയ്യും. ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ പിന്നീട് പ്രഖ്യാപിക്കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മുഹ്‌യിദ്ധീന്‍ സഅദി കുഴിപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ഉബൈദുല്ലാഹി സഅദി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ,യു കെ യൂസുഫ് സഅദി, അബ്ദുല്‍ ലത്ത്വീഫ് സഅദി കൊട്ടില, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ റസാഖ് സഅദി ചപ്പാരപ്പടവ്, ശറഫുദ്ധീന്‍ സഅദി, റഫീഖ് സഅദി ദേലമ്പാടി, അബ്ദുല്‍ കരീം സഅദി മുട്ടം, ഇബ്രാഹിം സഅദി മുഗു, നൗഫല്‍ സഅദി തൃക്കരിപ്പൂര്‍, അബ്ദുല്ല സഅദി ചിയ്യൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും ഇബ്രാഹിം സഅദി വിട്ടല്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here