സേവനം ലീഗിന്റെ മുഖമുദ്ര: സി മോയിന്‍ കുട്ടി എം എല്‍ എ

Posted on: January 19, 2016 7:45 pm | Last updated: January 19, 2016 at 7:45 pm
SHARE
സി മോയിന്‍കുട്ടി എം എല്‍ എക്ക് തിരുവമ്പാടി മണ്ഡലം കെ എം സി സി സ്വീകരണം നല്‍കിയപ്പോള്‍
സി മോയിന്‍കുട്ടി എം എല്‍ എക്ക് തിരുവമ്പാടി മണ്ഡലം കെ എം സി സി സ്വീകരണം നല്‍കിയപ്പോള്‍

ദോഹ: മനുഷ്യസേവനം മുഖമുദ്രയാക്കിയ രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും അതിന് കരുത്തു പകരുന്ന കൂട്ടായ്മയാണ് കെ എം സി സിയെന്ന് സി മോയിന്‍കുട്ടി എം എല്‍ എ അഭിപ്രായപ്പെട്ടു. തിരുവമ്പാടി മണ്ഡലം കെ എം സി സി സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി നേടുന്ന സമ്പാദ്യത്തില്‍ നിന്നും ഒരുവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്ന പ്രവാസികളുടെ ത്യാഗ മനസ്ഥിതി വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഇ കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ ബാബു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഇ കെ മിജിയാസ്, ഇ കെ മായിന്‍ മാസ്റ്റര്‍, ടി പി അബ്ബാസ്, ടി ടി മുഹമ്മദ് അഷ്‌റഫ്, സാദിഖലി കൊന്നാലത്ത്, മുജീബ് തിരുവമ്പാടി, അനീസ് കലങ്ങോട്ട്, ഒ പി സാലിഹ് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here